Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎൻബി ക്രെഡിറ്റ് റേറ്റിങ് നിരീക്ഷണത്തിൽ

മുംബൈ∙ പഞ്ചാബ് നാഷനൽ ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിങ് നിരീക്ഷണത്തിൽ. റേറ്റിങ് ഏജൻസിയായ ക്രിസിൽ ആണ് പിഎൻബിയുടെ റേറ്റിങ് ‘വാച്ച്’ (നിരീക്ഷണം) എന്ന വിഭാഗത്തിലേക്കു മാറ്റിയത്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പിഎൻബിയുടെ വിവിധ വായ്പാ പദ്ധതികൾക്കു ക്രിസിലിന്റെ AA മുതൽ AAA വരെയുള്ള റേറ്റിങ് ഉണ്ടായിരുന്നതാണ്. 11,400 കോടി രൂപയുടെ തട്ടിപ്പു സംബന്ധിച്ച്, കടബാധ്യത, തുക തിരിച്ചുപിടിക്കാനുള്ള സാധ്യത എന്നിവയടക്കമുള്ള വിശദാംശങ്ങൾ ബാങ്ക് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായി ക്രിസിൽ അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ചു വ്യക്തതയുണ്ടാകുന്ന മുറയ്ക്കു റേറ്റിങ്ങിൽ മാറ്റം വരുത്തും.

പൊതുമേഖലാ ബാങ്കുകളിൽ സർക്കാർ പങ്കാളിത്തം കുറയ്ക്കണം: അസോചം

ന്യൂഡൽഹി ∙ പൊതുമേഖലാ ബാങ്കുകളിൽ സർക്കാർ ഓഹരി പങ്കാളിത്തം 50 ശതമാനത്തിൽ താഴെയാക്കണമെന്നു വ്യവസായികളുടെ സംഘടനയായ അസോചം. സ്വകാര്യമേഖലയിലേതുപോലെ ഓഹരിയുടമകളോടും നിക്ഷേപകരോടും പൂർണമായ ഉത്തരവാദിത്തത്തോടെ പൊതുമേഖലാ ബാങ്കുകളും പ്രവർത്തിക്കുന്ന സ്ഥിതിയുണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു.

പൊതുമേഖലാ ബാങ്കുകൾ പ്രതിസന്ധികളിൽനിന്നു പ്രതിസന്ധികളിലേക്കു വീണുകൊണ്ടിരിക്കുകയാണ്. ഓരോഘട്ടത്തിലും പൊതുജനങ്ങളുടെ പണമുപയോഗിച്ചു സർക്കാർ ബാങ്കുകളെ രക്ഷിച്ചുകൊണ്ടുവരേണ്ട സ്ഥിതിയാണ്. ഈ സാഹചര്യം ഒഴിവാക്കിയേ മതിയാവൂ– അസോചം ഭാരവാഹികൾ പറഞ്ഞു.