Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധൈര്യമുണ്ടെങ്കിൽ മോദി മാധ്യമസമ്മേളനം വിളിക്കണമെന്നു കോൺ‌ഗ്രസ് വെല്ലുവിളി

congress-party-logo

ന്യൂഡൽഹി ∙ ധൈര്യമുണ്ടെങ്കിൽ മാധ്യമസമ്മേളനം വിളിച്ചു ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കോൺ‌ഗ്രസിന്റെ വെല്ലുവിളി. പരീക്ഷയെക്കുറിച്ചു സ്കൂൾ കുട്ടികളുടെ ചോദ്യങ്ങൾക്കു മോദി ഉത്തരം നൽകിയ പശ്ചാത്തലത്തിലാണു മാധ്യമപ്രവർത്തകരുമായിക്കൂടി ചോദ്യോത്തരം നടത്താൻ കോൺഗ്രസ് അദ്ദേഹത്തെ വെല്ലുവിളിച്ചത്.

മാധ്യമങ്ങളെ നേരിടാൻ ധൈര്യം കാട്ടാത്ത ആദ്യ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദിയെന്നു കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. എൻഡിഎ സർക്കാരിന്റെ കാര്യങ്ങളെല്ലാം രഹസ്യമാണ്. റഫാൽ ഇടപാടിൽ ഖജനാവിൽ നിന്ന് എത്ര പണം ചെലവിട്ടെന്നതു രഹസ്യം. വിദേശയാത്രകളിൽ പ്രധാനമന്ത്രിക്കൊപ്പം ആരൊക്കെ പോകുന്നുവെന്നതു രഹസ്യം. വാർത്താവിതരണ മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത എന്തെന്നതും രഹസ്യം. റഫാൽ മുതൽ ബാങ്ക് കുംഭകോണം വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ തയാറായി മോദി മാധ്യമങ്ങളെ കാണട്ടെ. ഞങ്ങൾ എല്ലാ ദിവസവും ചെയ്യുന്നതുപോലെ ചോദ്യങ്ങൾക്കു മറുപടി നൽകട്ടെ – വക്താവ് പറഞ്ഞു.

related stories