Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിഡിപി ബന്ധം വിടാമെന്ന് ബിജെപി ആന്ധ്ര ഘടകം

അമരാവതി∙ തെലുങ്കു ദേശം പാർട്ടി (ടിഡിപി) യുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നു ബിജെപി ആന്ധ്രപ്രദേശ് ഘടകം കേന്ദ്ര നേതൃത്വത്തോടു നിർദേശിച്ചു. ബിജെപിയുമായുള്ള ബന്ധം ടിഡിപി ഉപേക്ഷിക്കും മുൻപ് അവരെ ഒഴിവാക്കണം. പൊതുസമ്മേളനം വിളിച്ച് സംസ്ഥാനത്തിനുവേണ്ടി കഴിഞ്ഞ നാലു വർഷം കേന്ദ്രം ചെയ്ത കാര്യങ്ങൾ ധനമന്ത്രി അരുൺ ജയ്റ്റ്ലി വിശദീകരിക്കണം.

ടിഡിപിയുമായി ബന്ധം വിടർത്തിയാൽ ബിജെപിക്കു നഷ്ടപ്പെടാനൊന്നുമില്ലെന്നു സംസ്ഥാന മന്ത്രി പി.മണിക്‌യാല റാവു പറഞ്ഞു. ബന്ധം ഉപേക്ഷിക്കാൻ കഴിയുന്ന അവസ്ഥയിലല്ല ടിഡിപി. കേന്ദ്രബജറ്റിൽ ആന്ധ്രപ്രദേശിനോട് അനീതി കാട്ടിയെന്നാരോപിച്ചു പ്രതിഷേധത്തിലാണ് ടിഡിപി. അരുൺ ജയ്റ്റ്ലി പങ്കെടക്കുന്ന പൊതു സമ്മേളനം മാർച്ച് അഞ്ചിനു സംസ്ഥാന നിയമസഭ ചേരും മുൻപു നടത്താനാണു പരിപാടിയെന്നു മന്ത്രി പറഞ്ഞു.