Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗി ആദിത്യനാഥിന്റെ സന്ദർശനം; മഥുരയ്ക്ക് കാവിനിറം

Mathura-wall

ലക്നൗ∙ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വരവിനു മുന്നോടിയായി മഥുരയിലെ കെട്ടിടങ്ങൾക്കും മതിലുകൾക്കും കാവിനിറം പൂശി. ഹോളിക്കു മുന്നോടിയായി പ്രാദേശിക തലത്തിൽ നടത്തുന്ന ലഠ്മാർ ഹോളിയിൽ പങ്കെടുക്കാനാണു മുഖ്യമന്ത്രി ഇന്നെത്തുന്നത്. എല്ലാ വർഷവും വർണപ്പകിട്ടോടെയാണ് ലഠ്മാർ ഹോളി ആഘോഷമെങ്കിലും ഇത്തവണ കാവിനിറം മാത്രമാണു മഥുരയാകെ കാണാനുള്ളത്.