Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തർപ്രദേശിൽ ദലിത് പെൺകുട്ടിയെ ചുട്ടുകൊന്നു

ലക്നൗ∙ ഉത്തർപ്രദേശിലെ ഉന്നാവിൽ പതിനെട്ടുകാരിയായ ദലിത് പെൺകുട്ടിയെ അജ്ഞാതസംഘം ചുട്ടുകൊന്നു. സമീപമുള്ള ചന്തയിൽനിന്നു പച്ചക്കറി വാങ്ങിയതിനുശേഷം സൈക്കിളിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന പെൺകുട്ടിയെ അക്രമിസംഘം വഴിയിൽ തടയുകയും പെട്രോളൊഴിച്ചു തീ കൊളുത്തുകയുമായിരുന്നു. മരണവെപ്രാളത്തിൽ നിലവിളിച്ചു കൊണ്ട് പെൺകുട്ടി 100 മീറ്ററോളം ഓടുകയും നിലംപതിക്കുകയും ചെയ്തു.