Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാന മുഖ്യമന്ത്രിക്ക് ഒരു ബുള്ളറ്റ് പ്രൂഫ് ബസ് കൂടി; ചെലവ് ഏഴുകോടി

Chandrasekhar-Rao-bullet-proof-bus

ഹൈദരാബാദ് ∙ മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്തു തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനു ദീർഘദൂര യാത്രകൾക്കായി ഏഴുകോടി രൂപ ചെലവിൽ ബുള്ളറ്റ് – മൈൻ പ്രൂഫ് ആഡംബര ബസ് ഒരുക്കുന്നു. മൂന്നുവർഷം മുൻപു വാങ്ങിയ നാലുകോടി രൂപയുടെ ബുള്ളറ്റ് പ്രൂഫ് മെഴ്സിഡീസ് ബെൻസ് ബസ് നിലവിലുണ്ടെങ്കിലും അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ അധികമായി ഉൾപ്പെടുന്നതാകും പുതിയ ബസ്.

തെലങ്കാന, ആന്ധ്രപ്രദേശ് സംയുക്ത നക്സൽ വിരുദ്ധ സേന കഴിഞ്ഞയാഴ്ച ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചതിനു പിന്നാലെ പുതിയ ഭീഷണികൾകൂടി ഉയർന്നതു കണക്കിലെടുത്താണിതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിശദീകരണം. സംസ്ഥാന റോഡ്സ് ആൻഡ് ബിൽഡിങ്സ് വകുപ്പിനാണു ബസിന്റെ മേൽനോട്ട ചുമതല. ടെൻഡർ നടപടികൾക്കായി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു. ആഭ്യന്തര പര്യടനങ്ങൾക്കു ഹെലികോപ്റ്റർ ആണ് ഉപയോഗിക്കുന്നതെങ്കിലും ജില്ലകളിൽ കൂടുതൽ സമയം തങ്ങേണ്ടിവരുമ്പോഴാണു പുതിയ ബസ് പ്രയോജനപ്പെടുത്തുക.

related stories