Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിയുടെ പേരിൽ കള്ളവോട്ട് ഗോരഖ്പുരിൽ

Virat-Kohli

ലക്നൗ∙ വോട്ടർ പട്ടികയിലെ പേരുകണ്ട് ഉദ്യോഗസ്ഥർ‌ ഞെട്ടി – വിരാട് കോഹ്‌ലി. കൂടെയുള്ള ചിത്രം നോക്കിയപ്പോൾ സാ ക്ഷാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടേതു തന്നെ. 

ഉത്തർപ്രദേശിൽ നാളെ ഉപതിരഞ്ഞെടുപ്പു നടക്കുന്ന ഗോരഖ്പുർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെയാണു കോഹ്‌ലി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയത്. സഹജൻവ നിയമസഭാ മണ്ഡലത്തിലാണ് 822–ാം നമ്പർ വോട്ടറായി കോഹ്‌ലിയുടെ പേരും ചിത്രവും വന്നത്. 

related stories