Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിനകരൻ പാർട്ടി പ്രഖ്യാപിച്ചു; അമ്മ മക്കൾ മുന്നേറ്റ കഴകം

TTV Dinakaran

ചെന്നൈ ∙ അണ്ണാ ഡിഎംകെ വിമത നേതാവ് ടി.ടി.വി.ദിനകരൻ ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത, ചുവപ്പ്, വെള്ള, കറുപ്പ് നിറങ്ങളോടു കൂടിയ കൊടിയും മധുര മേലൂരിലെ ചടങ്ങിൽ പുറത്തിറക്കി. നൂറടി ഉയരമുള്ള കൊടിമരത്തിലാണു പതാക ഉയർത്തിയത്. 

രണ്ടു മുൻമന്ത്രിമാരും അയോഗ്യരാക്കപ്പെട്ട 18 എംഎൽഎമാരും സമ്മേളനത്തിൽ പങ്കെടുത്തു. ദിനകരനു വിമത എംഎൽഎമാരിലൊരാളായ പി.വെട്രിവേൽ വീരവാൾ സമ്മാനിച്ചു. അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെ അനുഗ്രഹത്തോടെയാണു പുതിയ പാർട്ടി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.