ADVERTISEMENT

ന്യൂഡൽഹി ∙ മാനസികപ്രശ്നമുള്ളവർക്കു നൽകുന്ന മരുന്നുകളുടെ കാര്യത്തിൽ ഇളവുമായി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ. വിഡിയോ കോൺഫറൻസിലൂടെ പരിശോധിച്ച ശേഷം മരുന്നുകൾക്കു കുറിപ്പടി നൽകാൻ ഡോക്ടർമാർക്ക് അനുമതി നൽകി. കോവിഡ് പശ്ചാത്തലത്തിൽ രോഗികളെ ഡോക്ടറുടെ അടുത്തെത്തിക്കാനുള്ള ബുദ്ധിമുട്ടു പരിഗണിച്ചാണിത്. 

ഫിനോബാർബിറ്റോൺ, ക്ലോബസാം, ക്ലോനസെപാം എന്നീ മരുന്നുകൾക്കാണ് ഇളവ്. ആദ്യ പരിശോധനയിലടക്കം ഈ മരുന്നുകൾ കുറിക്കാം. ഇ–മെയിലിൽ ഉൾപ്പെടെ ലഭിച്ച മരുന്നു കുറിപ്പടിയുമായി ഇവ വാങ്ങാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com