ADVERTISEMENT

ന്യൂ‍ഡൽഹി ∙ സുരക്ഷിത ആശയവിനിമയ മാർഗമായ ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ (ക്യുകെഡി) സാങ്കേതികവിദ്യ യാഥാർഥ്യമാക്കി ഡിആർഡിഒ. ഡിആർഡിഒയുടെ ഹൈദരാബാദിലെ ‍ഡിആർഡിഎൽ, ആർസിഐ എന്നീ ലാബുകൾ പങ്കെടുത്ത പരീക്ഷണമാണ് വിജയിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.

എന്താണ് ക്യുകെ‍ഡ‍ി?

ക്വാണ്ടം ഫിസിക്സ് തത്വങ്ങളിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയാണു ക്യുകെ‍ഡി. സന്ദേശങ്ങളുടെ ഉറവിടത്തിൽ നിന്നു ഫൈബർ ഒപ്റ്റിക് കേബിളുകൾ വഴി പ്രകാശകണങ്ങൾ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചാണ് ആശയവിനിമയം. ഈ കണങ്ങളെല്ലാം പ്രത്യേക ക്വാണ്ടം അവസ്ഥകളിലായിരിക്കും. ആരെങ്കിലും കടന്നുകയറാനോ പകർത്താനോ ശ്രമിച്ചാൽ ഈ കണങ്ങളുടെ ക്വാണ്ടം അവസ്ഥ മാറി മറിയും. ഇത് ലക്ഷ്യസ്ഥാനത്ത് അറിയാൻ സാധിക്കും. 

തുടർന്ന് സന്ദേശം നിരാകരിക്കുകയും കടന്നുകയറ്റം നടന്നിട്ടുള്ളതായി ഉറവിടത്തിലേക്കു സന്ദേശം പോകുകയും ചെയ്യും. ഇത്തരത്തിൽ ഹാക്ക് ചെയ്യാനാകാത്ത സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com