ADVERTISEMENT

ന്യൂഡൽഹി ∙ യോഗാഭ്യാസം ഔദ്യോഗിക കായിക മത്സരമായി കായിക മന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാകുന്നതിൽ നിർണായകമാണ് തീരുമാനം. വരുംവർഷങ്ങളിൽ ഖേലോ ഇന്ത്യ സ്കൂൾ, സർവകലാശാലാ ഗെയിംസിൽ യോഗയും മത്സരയിനമാകും. 4 കായിക മേളകളിൽ, 7 വിഭാഗങ്ങളിലായി 51 മെഡലുകളും യോഗയ്ക്കായി ഏർപ്പെടുത്തുമെന്നു കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു പറഞ്ഞു. 

പരമ്പരാഗത യോഗാഭ്യസം, യോഗാഭ്യാസ കല, താളാത്മക യോഗ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ സിംഗിൾ, ഗ്രൂപ്പ് മത്സരങ്ങളാണു പരിഗണിക്കുന്നത്. അടുത്ത ഫെബ്രുവരിയിൽ, യോഗ സ്പോർട്സ് ചാംപ്യൻഷിപ്പും നടത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com