ADVERTISEMENT

മുംബൈ ∙ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു നിശാവിരുന്നിൽ പങ്കെടുത്തതിനു ക്രിക്കറ്റ് താരം സുരേഷ് റെയ്ന, നടൻ ഋതിക് റോഷന്റെ മുൻ ഭാര്യയും ഫാഷൻ ഡിസൈനറുമായ സുസാൻ ഖാൻ, ഗായകൻ ഗുരു രൺധാവ എന്നിവരടക്കം 34 പേരെ അറസ്റ്റ് ചെയ്തു. എല്ലാവരെയും ജാമ്യത്തിൽ വിട്ടു. മുംബൈ വിമാനത്താവളത്തിനു സമീപം, അന്ധേരിയിലെ ഡ്രാഗൺ ഫ്ലൈ ക്ലബിൽ  ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു റെയ്ഡ്. 13 സ്ത്രീകളും 7 ക്ലബ് ജീവനക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടും.

കോവിഡ് വ്യാപന സാധ്യത മുന്നിൽക്കണ്ട് മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു പരിശോധന.

കോവിഡ് ചട്ടം ലംഘിച്ചതു മനഃപൂർവമല്ലെന്ന് അറിയിച്ച സുരേഷ് റെയ്ന, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. ഒരു ചിത്രീകരണത്തിനായി മുംബൈയിലെത്തിയ അദ്ദേഹം അത്താഴത്തിനു സുഹൃത്തു ക്ഷണിച്ചതിനെ തുടർന്നാണു ക്ലബിൽ പോയതെന്നും ഡൽഹിയിലേക്കു പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു ഇതെന്നും വക്താവ് അറിയിച്ചു. മുംബൈയിലെ കർഫ്യൂവിനെ കുറിച്ച് അറിഞ്ഞിരുന്നില്ല. നിയമങ്ങൾക്കു മൂല്യം കൽപിക്കുകയും അവ പാലിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന് അറിയാതെ സംഭവിച്ച പിഴവാണെന്നും വിശദീകരിച്ചു.

18 ടെസ്റ്റ് മൽസരങ്ങളും 226 ഏകദിനങ്ങളും കളിച്ച റെയ്ന, ഓഗസ്റ്റിലാണു വിരമിക്കൽ പ്രഖ്യാപിച്ചത്. നടൻ സഞ്ജയ് ഖാന്റെ മകളാണു സുസാൻ ഖാൻ.

English Summary: Former India cricketer Suresh Raina arrested, released on bail for attending party that violated COVID norms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com