ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെങ്ങും കരാർ കൃഷിക്കു നീക്കമില്ലെന്നു റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കി. ഇതിനായി കൃഷിഭൂമി ഏറ്റെടുത്തിട്ടില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു. കർഷകരെ പ്രതികൂലമായി ബാധിക്കുന്ന ദീർഘകാല കരാറുകളിലൊന്നും ഏർപ്പെട്ടിട്ടില്ല. ഉൽപന്നങ്ങൾ താങ്ങുവിലയിൽ വാങ്ങണമെന്ന് വിതരണക്കാർക്കു കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

അതിനിടെ, കർഷക പ്രക്ഷോഭത്തിന്റെ മറവിൽ ജിയോ മൊബൈൽ ടവറുകൾ തകർക്കുന്നവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പഞ്ചാബ്– ഹരിയാന ഹൈക്കോടതിയിൽ കമ്പനി ഹർജി സമർപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ഭാഗത്തു നിന്നു കർഷക ദ്രോഹ നടപടികളുണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവില്ലെന്നും ഹർജിയിൽ പറയുന്നു.

English Summary: No Plans to Enter Contract Farming, Won't Purchase Any Agricultural Land, Says Reliance Industries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com