ADVERTISEMENT

ചെന്നൈ∙ രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം മാറ്റാൻ ആരാധകരുടെ പ്രതിഷേധത്തിനാവില്ലെന്നു വ്യക്തമാക്കി സൂപ്പർ താരം രജനീകാന്ത്. ധർണ നടത്തിയും പ്രതിഷേധിച്ചും തന്നെ കൂടുതൽ വേദനിപ്പിക്കരുതെന്നു ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കത്തിൽ അഭ്യർഥിച്ചു. രജനി തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ടു ചെന്നൈയിൽ കഴിഞ്ഞ ദിവസം നടന്ന ധർണയിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തിരുന്നു. 

രജനി മക്കൾ മൻട്രത്തിൽ നിന്നു പുറത്താക്കിയവർക്കൊപ്പം ചില ആരാധകരും ധർണയിൽ പങ്കെടുത്തതിൽ താരം അതൃപ്തി അറിയിച്ചു. മൻട്രത്തിന്റെ തീരുമാനത്തിനെതിരായാണു ധർണ സംഘടിപ്പിച്ചത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പ്രതിഷേധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്തുണ ഉറപ്പാക്കാൻ സമ്മർദം ചെലുത്തുന്ന പാർട്ടികളോട്, വെറുതെവിടണമെന്ന അഭ്യർഥനയായും രജനിയുടെ കത്തിനെ വ്യാഖ്യാനിക്കാമെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 

English Summary: Rajinikanth tweet fans to stop protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com