ADVERTISEMENT

ന്യൂഡൽഹി ∙ ഗോവയിൽ ഈ മാസം 16ന് ആരംഭിക്കുന്ന ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) കാലിഡോസ്‌കോപ്‌ വിഭാഗത്തിൽ 12 വിദേശ സിനിമകൾ പ്രദർശിപ്പിക്കും.

വിവിധ രാജ്യങ്ങളിൽനിന്നുള്ള മികച്ച സിനിമകളാണ് ഈ വിഭാഗത്തിലേക്കു തിരഞ്ഞെടുക്കുന്നത്.24 വരെയാണു മേള. ആകെ 224 സിനിമകൾ പ്രദർശിപ്പിക്കും. കഴിഞ്ഞ നവംബറിൽ നടക്കേണ്ടിയിരുന്ന മേള കോവിഡ് പശ്ചാത്തലത്തിലാണു മാറ്റിയത്. ഇത്തവണ ഓൺലൈനായും സിനിമ കാണാൻ സൗകര്യമുണ്ട്.

കാലിഡോസ്‌കോപ്‌ വിഭാഗത്തിലെ സിനിമകൾ: വീ സ്‌റ്റിൽ ഹാവ്‌ ദ് ഡീപ്‌ ബ്ലാക്ക്‌ നൈറ്റ്‌ –ഗുസ്താവോ ഗൽവാവ്‌ (ബ്രസീൽ, ജർമനി),  വിൻഡോ ബോയ്‌ വുഡ്‌ ഓൾസോ ലൈക് ടു ഹാവ്‌ എ സബ്‌മറീൻ – അലെക്‌സ്‌ പിപ്പർനോ (യുറഗ്വായ്), ഫൊർഗൊട്ടെൻ വീ വിൽ ബീ – ഫെർണാൻഡോ ട്ര്യൂബ (കൊളംബിയ), ഹൈഫ സ്‌ട്രീറ്റ്‌ – മൊഹനദ്‌ ഹയാൽ (ഇറാഖ്‌), ലവ്‌ അഫയ്‌ർ – ഇമ്മാനുവൽ മുറെ (ഫ്രഞ്ച്‌), ആപ്പിൾസ്‌ – ക്രിസ്‌റ്റോസ്‌ നികു (ഗ്രീസ്‌), പാർഥിനോൺ – മാന്റസ്‌ ക്വെഡാർവിഷ്യസ്‌ (ലിത്വാനിയ), മൈ ലിറ്റിൽ സിസ്‌റ്റർ– സ്റ്റെഫനി ഷുവാറ്റ്‌, വെറോണിക് റെയ്‌മൻഡ്‌ (സിറ്റ്‌സർലൻഡ്‌),  ദ് ഡെത്ത്‌ ഓഫ്‌ സിനിമ ആൻഡ്‌ മൈ ഫാദർ ടൂ – ഡാനി റോസെൻബർഗ്‌ (ഇസ്രയേൽ), ദ് ബിഗ്‌ ഹിറ്റ്‌ – ഇമ്മാനുവൽ കുർകോൺ (ഫ്രാൻസ്‌), വാലി ഓഫ്‌ ദ് ഗോഡ്‌സ്‌ – ലെയ്ച് മജൂസ്‌കി (പോളണ്ട്‌), നൈറ്റ്‌ ഓഫ്‌ ദ് കിങ്സ് ‌– ഫിലിപ് ലകോട്ട് (ഫ്രാൻസ്)

8ന് ആരംഭിച്ച കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രമേള 15 നു സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com