ADVERTISEMENT

മുംബൈ ∙ ലൈംഗിക പീഡനാരോപണം ഉന്നയിച്ചു ഗായിക രേണു ശർമ നൽകിയ പരാതിയിൽ മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ ഇപ്പോൾ രാജിവയ്ക്കേണ്ടെന്നും അന്വേഷണത്തിൽ സത്യം തെളിയട്ടെ എന്നും എൻസിപി. 

സമാനമായ രീതിയിൽ തങ്ങളെയും കേസിൽ കുടുക്കാൻ പരാതിക്കാരി ശ്രമിച്ചിരുന്നതായി ബിജെപി, മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) നേതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് എൻപിസി നടപടി. 

പരാതിക്കാരിയുടെ സഹോദരിയുമായുള്ള ബന്ധത്തിൽ മുണ്ടെയ്ക്കു 2 മക്കളുണ്ട്. ഇതു തന്റെ ഭാര്യ ഉൾപ്പെടെ അറിഞ്ഞുള്ള ബന്ധമാണെന്നും ഇപ്പോഴത്തേത് ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമമാണെന്നുമാണു മുണ്ടെയുടെ വാദം.

English Summary: Political leaders complain against singer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com