ADVERTISEMENT

ന്യൂഡൽഹി∙ ഇപിഎഫ് അംഗങ്ങൾക്കു ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ ലഭ്യമാക്കാൻ വഴിയൊരുക്കിയ കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. 

നിലവിലെ സാഹചര്യത്തിൽ ഉയർന്ന പെൻഷൻ പ്രായോഗികമല്ലെന്നാണു കേന്ദ്രത്തിന്റെ നിലപാട്. പെൻഷൻ തുക വർധിപ്പിക്കാൻ ജീവനക്കാരുടെ ഭാഗത്തുനിന്ന്  ഉയർന്ന വിഹിതം ഈടാക്കണമെന്നു പാർലമെന്ററി സമിതി മുൻപാകെ മന്ത്രാലയം അടുത്തിടെ നിലപാടെടുത്തിരുന്നു. ജീവനക്കാരുടെ പ്രതിമാസ വിഹിതം ചുരുങ്ങിയത് 1000 രൂപയാക്കണമെന്നാണു മന്ത്രാലയത്തിന്റെ ആവശ്യം.

English Summary: PF pension case at SC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com