ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതു സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കെ, പാർട്ടിയുടെ പ്രവർത്തക സമിതി നാളെ യോഗം ചേരും. ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ പിൻഗാമിയെ കണ്ടെത്തുന്നതിനെക്കുറിച്ചു ചർച്ചയുണ്ടാകുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പരിശോധിക്കും. 

കർഷക പ്രക്ഷോഭം, അതിർത്തിയിൽ ചൈനയുമായി തുടരുന്ന സംഘർഷം എന്നീ വിഷയങ്ങളും സമിതി ചർച്ച ചെയ്യും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ഇവ ഉന്നയിക്കാനാണു കോൺഗ്രസ് ലക്ഷ്യം.

English Summary: Congress working committee meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com