ADVERTISEMENT

മുംബൈ ∙ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ 1000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കമ്പനി സിഇഒ അദാർ പൂനവാല അറിയിച്ചു. കോവിഡ് വാക്സീൻ ഉൽപാദന കേന്ദ്രങ്ങളെ ബാധിച്ചില്ലെങ്കിലും റൊട്ടാവൈറസ്, ബിസിജി വാക്സീൻ ഉൽപാദന, സംഭരണ സംവിധാനങ്ങൾ നശിച്ചതായി അദ്ദേഹം പറഞ്ഞു.

5 പേർ മരിച്ച സംഭവത്തിൽ അട്ടിമറിയുണ്ടോ എന്ന ചോദ്യത്തിന് അന്വേഷണം പൂർത്തിയായാലേ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പുണെ പൊലീസിനൊപ്പം സംസ്ഥാന സർക്കാരിന്റെ 3 ഏജൻസികളും അന്വേഷണരംഗത്തുണ്ട്. സീറം അധികൃതരുടെ ഭാഗത്തു കുറ്റകരമായ അനാസ്ഥയുണ്ടോയെന്നും പരിശോധിക്കും.

കോവിഡ് വാക്സീൻ പ്ലാന്റിൽ നിന്ന് ഒരു കിലോമീറ്റർ അകലെ മറ്റൊരു പ്ലാന്റിലാണ് അപകടം. 6 നില കെട്ടിടത്തിന്റെ 3 മുകൾ നിലകളിലാണു നാശനഷ്ടമുണ്ടായത്.

English Summary: Serum Institute of India fire: Damage worth Rs 1,000 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com