ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഗൽവാനിൽ ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളത്തെ ധീരമായി ചെറുക്കുന്നതിനിടെ വീരമൃത്യു വരിച്ച സേനാംഗങ്ങൾക്കു രാജ്യത്തിന്റെ ആദരം.

ജൂൺ 15നുണ്ടായ ഏറ്റുമുട്ടലിൽ സേനാ സംഘത്തെ നയിച്ച കേണൽ ബി. സന്തോഷ് ബാബുവിനു മരണാനന്തര ബഹുമതിയായി മഹാവീർ ചക്ര നൽകും. യുദ്ധകാലത്തെ രണ്ടാമത്തെ ഉയർന്ന സേനാ ബഹുമതിയാണിത്. ഏറ്റുമുട്ടലിൽ പങ്കെടുത്ത സുബേദാർ സഞ്ജീവ് കുമാറിനു കീർത്തിചക്ര, നായിബ് സുബേദാർമാരായ നുദുറാം സോറൻ, ഹവീൽദാർമാരായ കെ. പളനി, തെജീന്ദർ സിങ്. നായിക് ദീപക് സിങ്, ജവാൻ ഗുർതേജ് സിങ് എന്നിവർക്കു വീർ‌ചക്ര.

കഴിഞ്ഞ വർഷം ഏപ്രിലിൽ കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജർ അനൂജ് സൂദ് അടക്കം 3 പേർക്കു ശൗര്യ ചക്ര.

വൈസ് അഡ്മിറൽ ആർ. ഹരികുമാറിനു പരമോന്നത സേനാ പുരസ്കാരമായ പരമ വിശിഷ്ട സേവാ മെഡൽ നൽകും. തിരുവനന്തപുരം സ്വദേശിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com