ADVERTISEMENT

ന്യൂഡൽഹി ∙ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ക്യാപ്റ്റൻ സതീഷ് ശർമയുടെ (73) മൃതദേഹം ഇന്നു സംസ്കരിക്കും. ഏതാനും നാളുകളായി അസുഖബാധിതനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ബുധനാഴ്ച രാത്രി ഗോവയിലായിരുന്നു. സെക്കന്തരാബാദ് സ്വദേശിയാണ്. രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന സതീഷ്, പൈലറ്റായിരുന്നു. എൺപതുകളുടെ തുടക്കത്തിൽ രാജീവിനൊപ്പം രാഷ്ട്രീയത്തിലിറങ്ങിയ ശേഷം 3 വീതം തവണ ലോക്സഭയിലേക്കും രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1993 – 96 ൽ നരസിംഹ റാവു മന്ത്രിസഭയിൽ പെട്രോളിയം മന്ത്രിയായി. 

പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്ന സതീഷ് ശർമ രാജീവിന്റെ മരണ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ അവിടെനിന്നു ജയിച്ചു. നിലവിൽ, സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലിയിൽ നിന്നും വിജയിച്ചിട്ടുണ്ട്. 2004 ൽ സോണിയ റായ്ബറേലിയിൽ മത്സരിക്കാൻ എത്തിയപ്പോൾ മണ്ഡലം ഒഴിഞ്ഞു. 2016ൽ രാജ്യസഭയിൽ നിന്നു വിരമിച്ചു. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർ അനുശോചനം രേഖപ്പെടുത്തി.

English Summary: Satish Sharma, veteran Congress leader and former Union Minister passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com