ADVERTISEMENT

ബെംഗളൂരു∙ കേരള, മഹാരാഷ്ട്ര അതിർത്തികളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന മാത്രമാണു നിർബന്ധമാക്കിയതെന്നും യാത്രാവിലക്ക് ഇല്ലെന്നും കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. കേരളത്തിൽ നിന്നുള്ളവരെ കർണാടക അതിർത്തിയിൽ തടയുന്നത് ഒഴിവാക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചിതിനെ തുടർന്നാണു വിശദീകരണം. കർണാടകയിലേക്കുള്ള സഞ്ചാരികൾക്കോ വാഹന നീക്കത്തിനോ വിലക്കില്ല. പകരം 72 മണിക്കൂറിനിടെ നടത്തിയ ആർടി-പിസിആർ പരിശോധനയുടെ നെഗറ്റീവ‌് ഫലം ഹാജരാക്കിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി. 

ഇതിനിടെ,  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ കേരളത്തിൽ പ്രതിഷേധം ശക്തമായി. കേരളത്തിൽ കോവിഡ് വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. 

കാസർകോട് – കർണാടക അതിർത്തിയിൽ ഇന്നു കൂടി ഇളവുണ്ട്. 

Content Highlights: Covid: Karnataka travel restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com