ADVERTISEMENT

ന്യൂഡൽഹി ∙ 60 വയസ്സു കഴിഞ്ഞവർക്കും 45 കഴിഞ്ഞവരിൽ ഗുരുതര രോഗങ്ങളുള്ളവർക്കും മാർച്ച് 1 മുതൽ 10,000 സർക്കാർ കേന്ദ്രങ്ങളിലായി സൗജന്യ കോവിഡ് വാക്സീൻ നൽകാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. 20,000 സ്വകാര്യ ആശുപത്രികളിൽ പണം ഈടാക്കിയും വാക്സീൻ നൽകും. നിരക്ക് ആരോഗ്യമന്ത്രാലയം വൈകാതെ പ്രഖ്യാപിക്കും. രാജ്യത്ത് 60 വയസ്സിനു മുകളിലുള്ള 10 കോടിയോളം പേരുണ്ടെന്നു മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.

കേരളത്തിൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികളുമായി 5.5 ലക്ഷം പേർക്കുള്ള വാക്സിനേഷനാണ് ഇപ്പോൾ നടക്കുന്നത്. 60 വയസ്സിനു മുകളിലുള്ള 51 ലക്ഷം പേരും ഗുരുതര രോഗങ്ങളുള്ള 32 ലക്ഷം പേരും സംസ്ഥാനത്തുണ്ടെന്നാണു കണക്ക്.

തിരഞ്ഞെടുപ്പു ഡ്യൂട്ടി: വാക്സിനേഷൻ ഇന്നുമുതൽ

തിരുവനന്തപുരം ∙  തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സർക്കാർ ജീവനക്കാർക്കുള്ള കോവിഡ് മെഗാ വാക്സിനേഷന് ഇന്നു തലസ്ഥാനത്തു തുടക്കമാകും. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ രാവിലെ 9ന് ആരംഭിക്കുന്ന വാക്സിനേഷനിൽ 1000 പേരെയാണു വിളിച്ചിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയിലാകെയായി 58,000 പേരുടെ പട്ടികയാണു ലഭിച്ചത്. തിരഞ്ഞെടുപ്പു ഡ്യൂട്ടിയുടെ മറവിൽ വാക്സീൻ എടുക്കാനുള്ള ശ്രമമാണെന്ന സംശയം മൂലം 30,000 പേരിലേക്കു പട്ടിക ചുരുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com