ADVERTISEMENT

ന്യൂഡൽഹി ∙  ഭീകര സംഘടന അൽ ഖായിദയുമായുള്ള ബന്ധത്തിന്റെ പേരിൽ എറണാകുളം, ബംഗാളിലെ മുർഷിദാബാദ് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ 11 പേർക്കെതിരെ യുഎപിഎ പ്രകാരമുള്ള വകുപ്പുകൾ ചുമത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. 

എറണാകുളത്തു നിന്നു മൂന്നും മൂർഷിദാബാദിൽ നിന്ന് എട്ടും പേരെ കഴിഞ്ഞ സെപ്റ്റംബറിലാണ് എൻഐഎ അറസ്റ്റ് ചെയ്തത്. എല്ലാവരും ബംഗാൾ സ്വദേശികളാണ്. എറണാകുളത്തു നിന്നു പിടിയിലായ മുർഷിദ് ഹസൻ ആണു സംഘത്തിന്റെ തലവനെന്ന് എൻഐഎ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ അൽഖായിദ നേതൃത്വവുമായി ഇയാൾ ഓൺലൈൻ വഴി ബന്ധപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട സംഘം, പലവട്ടം രഹസ്യ യോഗങ്ങൾ ചേർന്നു. അൽ ഖായിദയിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യാനും ശ്രമം നടത്തി. ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലാദേശുകാരനായ ബ്ലോഗറെ വധിക്കാനും പദ്ധതിയിട്ടു. ആക്രമണത്തിനായി ഡൽഹിയിലെത്തിച്ച ആയുധങ്ങൾ സംഘം ഏറ്റുവാങ്ങുന്നതിനു മുൻപാണു പിടിയിലായതെന്നും കുറ്റപത്രത്തിൽ പറയുന്നു.

English Summary: UAPA against 11 people for Alqaeda connection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com