ADVERTISEMENT

ന്യൂഡൽഹി ∙ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ഇന്ത്യ, പാക്ക് സേനകളുടെ നടപടി ഐക്യരാഷ്ട്ര സംഘടന (യുഎൻ) സ്വാഗതം ചെയ്തു. ചർച്ചകൾക്കു വഴിയൊരുക്കുന്ന ക്രിയാത്മക നടപടിയാണിതെന്നു സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. 

ഇതിനിടെ, വെടിനിർത്തലിനു വഴിയൊരുക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി താൻ അനൗദ്യോഗിക ചർച്ച നടത്തിയിട്ടില്ലെന്നു പാക്ക് ദേശീയസുരക്ഷാ വിഭാഗം സ്പെഷൽ അസിസ്റ്റന്റ് മൊയീദ് ഡബ്ല്യു യൂസഫ് പറഞ്ഞു. 2003 ലെ വെടിനിർത്തൽ കരാർ പാലിക്കണമെന്ന നിലപാടാണു പാക്കിസ്ഥാൻ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്നും അതു നടപ്പായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: UN welcomes India - Pakistan border cease fire decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com