ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 1.9 കോടി കവി‍ഞ്ഞു. കഴി‍ഞ്ഞ ദിവസം മാത്രം 14 ലക്ഷം പേർ കോവിഡ് വാക്സീൻ സ്വീകരിച്ചു. 60 വയസ്സിനു മുകളിലുള്ള 20 ലക്ഷത്തോളം പേരും 45–59 പ്രായക്കാർക്കിടയിൽ ഗുരുതര രോഗമുള്ള 3 ലക്ഷത്തോളം പേരുമാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചത്. രണ്ടു ഡോസും പൂർത്തിയാക്കിയവരുടെ എണ്ണം 61 ലക്ഷത്തിലേറെ. 

വ്യാഴാഴ്ച മാത്രം 16,838 കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, ഡൽഹി എന്നീ  സംസ്ഥാനങ്ങളിൽ നിന്നാണു പ്രതിദിന കേസുകളിലെ 84 ശതമാനവും. വ്യാഴാഴ്ച മാത്രം 113 പേർ മരിച്ചു.

English Summary: Covid vaccine drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com