ADVERTISEMENT

ന്യൂഡൽഹി ∙ യുദ്ധങ്ങളുടെയും സൈനിക നീക്കങ്ങളുടെയും ചരിത്രവും അതിന്റെ രേഖകളും പ്രസിദ്ധീകരിക്കാനും പൊതുജനങ്ങൾക്കു ലഭ്യമാക്കാനും തീരുമാനം. ഇതു സംബന്ധിച്ച നയത്തിനു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അംഗീകാരം നൽകി. കര–നാവിക–വ്യോമ സേനകൾ, ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്, അസം റൈഫിൾസ്, കോസ്റ്റ് ഗാർഡ്  ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും സൂക്ഷിച്ചിരിക്കുന്ന യുദ്ധ ഡയറികൾ, ഔദ്യോഗിക കത്തുകൾ, സൈനിക നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ എന്നിവയെല്ലാം പ്രതിരോധ മന്ത്രാലയത്തിന്റെ ചരിത്ര വിഭാഗത്തിലേക്കു മാറ്റണമെന്നാണു നിർദേശം.

രേഖകൾ സേനയിലെ തന്നെ ആവശ്യങ്ങൾക്കു വേണ്ടിയാകും ആദ്യം ഉപയോഗിക്കുക. പൊതുജനങ്ങൾക്ക് ഇതു ലഭ്യമാകാൻ കാലതാമസമെടുക്കും. എല്ലാ വിവരങ്ങളും ഉടൻ പുറത്തുവിടാനുള്ള സാധ്യത കുറവാണ്. വിദഗ്ധ സമിതി ഓരോ രേഖയും പരിശോധിച്ച ശേഷമാകും തുടർനടപടി. അതേസമയം 1962 ലെ ചൈന യുദ്ധം സംബന്ധിച്ച ‘ഹെൻഡേഴ്സൺ ബ്രൂക്സ്– ഭഗത് അന്വേഷണ റിപ്പോർട്ട്’ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ പുറത്തുവിടാൻ സാധ്യതയില്ലെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.

1993 ലെ പബ്ലിക് റെക്കോർഡ് നിയമം, 1997 ലെ പബ്ലിക് റെക്കോർഡ് ചട്ടം എന്നിവയിൽ ഭേദഗതി വരുത്തിയാണ് ഇതിനുള്ള നടപടി സ്വീകരിച്ചത്. പുതിയ നയമനുസരിച്ചു 25 വർഷത്തിനുള്ളിൽ രേഖകൾ രഹസ്യപ്പട്ടികയിൽ (ക്ലാസിഫൈഡ്) നിന്നു നീക്കാം. 25 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രേഖകൾ ആർക്കൈവൽ വിദഗ്ധർ വിലയിരുത്തും. 

English Summary: Rajnath Singh approves new policy for declassification of war history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com