ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു 4 ലക്ഷം രൂപ ധനസഹായം നൽകേണ്ടതില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി തീരുമാനം എടുത്തിട്ടുണ്ടോ എന്നു വ്യക്തമാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. രാജ്യം മുഴുവൻ നടപ്പാക്കാൻ സാധിക്കുന്ന സഹായധനപദ്ധതി ആലോചിക്കാവുന്നതാണെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എം.ആർ. ഷാ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു 4 ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നു കാട്ടി അഭിഭാഷകരായ ഗൗരവ് കുമാർ ബൻസാൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 24ന് ഉത്തരവ് പുറപ്പെടുവിക്കും.

English Summary: Supreme court asks to inform about covid death compensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com