Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയയുടെ മരണം: ഹൈക്കോടതിയിൽ രണ്ടു ഹർജി കൂടി

Sasikala ജില്ലാ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്കായി റോയപ്പേട്ടയിലെ പാർട്ടി ആസ്ഥാനത്തെത്തിയ ശശികല പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ജനറൽ സെക്രട്ടറിയായശേഷം ആദ്യമായാണു ശശികല ഇരട്ടയില ചിഹ്നത്തിൽ അഭിവാദ്യം ചെയ്യുന്നത്. ചിത്രം: മനോരമ

ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ചും ചികിൽസയെ കുറിച്ചും അന്വേഷണം നടത്താൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയിൽ രണ്ടു ഹർജികൾ കൂടി. സാമൂഹിക പ്രവർത്തകനായ ട്രാഫിക് രാമസ്വാമിയും അണ്ണാ ഡിഎംകെ പ്രവർത്തകൻ ജ്ഞാനശേഖരനുമാണു ഹർജിക്കാർ. ഇപ്പോൾ പരിഗണനയിലുള്ള ഹർജികൾക്കൊപ്പം ഒൻപതിന് ഇവയും പരിഗണിക്കും.

ജയലളിതയ്ക്കു നൽകിയ ചികിൽസയെക്കുറിച്ചു കേന്ദ്ര ആഭ്യന്തര സെക്രട്ടറി മെഡിക്കൽ വിദഗ്ധരുടെ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണു ജ്ഞാനശേഖരന്റെ ആവശ്യം. സിബിഐ അന്വേഷണവും നടത്തണം. സിബിഐ, ഇന്റലിജൻസ് ബ്യൂറോ അംഗങ്ങളുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) കൊണ്ട് അന്വേഷിപ്പിക്കണമെന്നാണു ട്രാഫിക് രാമസ്വാമിയുടെ ആവശ്യം.

അന്വേഷണത്തിനു സുപ്രീം കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ പ്രവർത്തകനായ പി.എ.ജോസഫ് സമർപ്പിച്ച ഹർജി കോടതിയുടെ പരിഗണനയിലുണ്ട്.