Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയുടെ നിയമനം: പനീർസെൽവം മുഖ്യ തിര.കമ്മിഷണറെ കാണും

Sasikala, O Panneerselvam ശശികല, പനീർസെൽവം

ചെന്നൈ ∙ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി ശശികലയെ നിയമിച്ചതു പാർട്ടി ചട്ടങ്ങൾക്കു വിരുദ്ധമായാണെന്ന പരാതി നേരിട്ടു ബോധിപ്പിക്കാൻ ഒ.പനീർസെൽവവും സംഘവും ഇന്നു മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ നസീം സെയ്ദിയെ കാണും. ഡൽഹിയിൽ ചില കേന്ദ്രമന്ത്ര‌ിമാരുമായും പനീർസെൽവം ചർച്ച നടത്തുമെന്നു സൂചനയുണ്ട്.

ശശികലയുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള 61 പേജ് വിശദീകരണവും ഇന്നലെ തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറി. പരാതിയിൽ നേരത്തേ ശശികലയ്ക്കു നോട്ടിസ് അയയ്ക്കുകയും അവർ മറുപടി നൽകുകയും ചെയ്തിരുന്നു. ഈ മറുപടിയിൽ കമ്മിഷൻ വീണ്ടും വിശദീകരണം ആവശ്യപ്പെട്ടതാണ് ഇന്നലെ പനീർസെൽവം പക്ഷം നൽകിയത്. സത്യവാങ്മൂലമായാണു മറുപടി നൽകിയതെന്നും ആവശ്യമായ തെളിവുകളും രേഖകളും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. 

Your Rating: