Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധിക്കാല സ്പെഷൽ ട്രെയിനുകളുമായി ദക്ഷിണ റെയിൽവേ

train-16 (Representative Image)

ചെന്നൈ ∙ അവധിക്കാല തിരക്ക് പരിഗണിച്ചു ദക്ഷിണ റെയിൽവേ ഏപ്രിൽ– ജൂലൈ കാലയളവിലേക്കു സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. അടുത്തമാസം രണ്ടു സുവിധ സ്പെഷൽ ട്രെയിനുകളും സർവീസ് നടത്തും. റിസർവേഷൻ ഇന്നു തുടങ്ങും.

ചെന്നൈ–കൊല്ലം സ്പെഷൽ (06037) ഏപ്രിൽ 6, 20, 27 തീയതികളിലും മടക്ക ട്രെയിൻ (06038) ഏപ്രിൽ 7, 14, 21, 28 തീയതികളിലും സർവീസ് നടത്തും. ചെന്നൈ–എറണാകുളം സുവിധ സ്പെഷൽ (82631) ഏപ്രിൽ 7, 14, 21, 28, മേയ് 5, 12, 19, 26, ജൂൺ 2, 9, 16, 23, 30 തീയതികളിൽ സർവീസ് നടത്തും. മടക്ക ട്രെയിൻ (82632) എറണാകുളം ജംക്‌ഷനിൽനിന്ന് പുറപ്പെടും. കൊച്ചുവേളി–ഹൈദരാബാദ് സ്പെഷൽ ഫെയർ ട്രെയിൻ (07116) ഏപ്രിൽ 3, 10, 17, 24 ദിവസങ്ങളിലും കൊച്ചുവേളി– ഹസ്രത്ത് നിസാമുദീൻ സ്പെഷൽ ഫെയർ ട്രെയിൻ (04425) ഏപ്രിൽ 3, 10, 17, 24 ദിവസങ്ങളിലും സർവീസ് നടത്തും.

എറണാകുളം – ഹൗറ സുവിധ സ്പെഷൽ (82802) മാർച്ച് ഏഴിന്. ചെന്നൈ– എറണാകുളം ജംക്‌ഷൻ സുവിധ സ്പെഷൽ (82631) മാർച്ച് 10, 17, 24, 31 തീയതികളിൽ. മടക്ക ട്രെയിൻ (82632) മാർച്ച് 12, 19, 26, ഏപ്രിൽ 2 തീയതികളിൽ.  

related stories
Your Rating: