Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച 10 പുസ്തകങ്ങളുടെ പട്ടികയിൽ സിദ്ധാർഥ് മുഖർ‌ജിയുടെ ‘ദ് ജീൻ’

siddhartha-mukherjee സിദ്ധാർഥ് മുഖർജി

വാഷിങ്ടൻ പോസ്റ്റ് തിരഞ്ഞെടുത്ത ഈ വർഷത്തെ 10 മികച്ച പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വംശജനായ സിദ്ധാർഥ് മുഖർജിയുടെ പുസ്തകവും.

ജനിതകശാസ്ത്ര ചരിത്രത്തിലെ നിർണായക കണ്ടുപിടിത്തങ്ങളും അവയുടെ ഉപയോഗങ്ങളും ദുരുപയോഗങ്ങളും പ്രതിപാദിപ്പിക്കുന്ന മുഖർജിയുടെ ‘ദ് ജീൻ’ ആണു പട്ടികയിലുള്ളത്. മുഖർജിയുടെ ആദ്യ ഗ്രന്ഥമായ ‘കാൻസർ: ദി എംപറർ ഓഫ് ഓൾ മാലഡീസ്’ 2011ൽ പുലിറ്റ്സർ സമ്മാനം നേടിയിരുന്നു.

പട്ടികയിലെ മറ്റു പുസ്തകങ്ങൾ

കോമൺവെൽത്ത് (നോവൽ) – ആൻ പാചറ്റ്‌.
എവിക്റ്റഡ്: പോവർട്ടി ആൻഡ് പ്രൊഫിറ്റ് ഇൻ ദി അമേരിക്കൻ സിറ്റി – മാത്യു ഡെസ്മണ്ട്.
ന്യൂസ് ഓഫ് ദ് വേൾഡ് (നോവൽ) – പോളറ്റ് ജൈൽസ്.
ദ് റിട്ടേൺ: ഫാദേഴ്സ്, സൺസ് ആൻഡ് ദ് ലാൻഡ് ഇൻ ബിറ്റ്‌വീൻ – ഹിഷാം മാതർ.
റോഗ് ഹീറോസ് – ബെൻ മാക്കിന്തയർ.

സെക്കൻഡ്‌ഹാൻഡ് ടൈം: ദ് ലാസ്റ്റ് ഓഫ് ദ് സോവിയറ്റ്സ് – സ്വെറ്റ്‌ലാന അക്സീവിച്.
സ്വിങ് ടൈം (നോവൽ) – സാദി സ്മിത്ത്.
ദ് ട്രെസ്‌പാസർ (നോവൽ) – ടാന ഫ്രഞ്ച്.
ദി അണ്ടർഗ്രൗണ്ട് റെയിൽറോഡ് (നോവൽ) – കോൾസൻ വൈറ്റ്ഹെഡ്.