Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട്ട് കാറിനു മുകളിലേക്കു ലോറി മറിഞ്ഞു രണ്ടു കുട്ടികൾ മരിച്ചു

Accident

കോഴിക്കോട് ∙ ദേശീയപാതയിൽ തിക്കോടി പാലൂരിനു സമീപം കാറിനു മുകളിലേക്കു ലോറി മറിഞ്ഞു രണ്ടു കുട്ടികൾ മരിച്ചു. ഡ്രൈവറടക്കം മറ്റു മൂന്നു പേർക്കു പരുക്കേറ്റു. കൊയിലാണ്ടി സ്വദേശികളാണ്. രാവിലെ ഏഴിനായിരുന്നു അപകടം. വടകര ഭാഗത്തു നിന്നു വരികയായിരുന്നു കാർ.

Accident

കൊയിലാണ്ടി സ്വദേശികളായ ആദിൽ (5), സഹ്റിൻ (7) എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികളെയും സ്ത്രീയെയും ഡ്രൈവറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികളുടെ നില ഗുരുതരം. കൊയിലാണ്ടി മർക്കസ് സ്കൂൾ വിദ്യാർഥികളാണ് അപകടത്തിപ്പെട്ടത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.