Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷൊർണൂരിൽനിന്നുള്ള ട്രെയിൻ ഗതാഗതം നാലു മണിക്കൂറായി സ്തംഭനത്തിൽ

Train

പാലക്കാട്∙ ഷൊർണൂരിൽനിന്ന് തെക്കോട്ടുള്ള ട്രെയിൻ ഗതാഗതം നാലു മണിക്കൂറായി സ്തംഭനത്തിൽ. ചെന്നൈ - തിരുവനന്തപുരം മെയിലിന്റെ എൻജിൻ തകരാറായതാണു ട്രെയിൻ ഗതാഗതം സ്തംഭിക്കാൻ കാരണം. വടക്കാഞ്ചേരി റയിൽവേ സ്‌റ്റേഷനും പാർളിക്കാടിനും ഇടയിൽ പത്താംകല്ലിലാണു ചെന്നൈ മെയിലിന്റെ എൻജിൻ രാവിലെ അഞ്ചിന് തകരാറായത്. ഷൊർണൂർ - കൊച്ചിൻ പാസഞ്ചർ, ബെംഗളൂരു- കന്യാകുമാരി ഐലന്റ് എക്സ്പ്രസ്, ചെന്നൈ- ആലപ്പുഴ എക്സ്പ്രസ് എന്നീ ട്രെയിനുകൾ വടക്കാഞ്ചേരിക്കും ഷൊർണൂരിനും ഇടയിലായി വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.