Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന സ്കൂൾ കലോൽസവം: മനോരമ ഒാൺലൈൻ പുരസ്കാരം ഏറ്റുവാങ്ങി

manoramaonline മികച്ച ഒാൺലൈൻ മാധ്യമത്തിനുള്ള പുരസ്കാരം മനോരമ ഒാൺലൈനുവേണ്ടി മന്ത്രി സി.രവീന്ദ്രനാഥിൽ നിന്നും എസ്. ശരത് കുമാർ ഏറ്റുവാങ്ങുന്നു.

തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോൽസവത്തിലെ മികച്ച ഒാൺലൈൻ മാധ്യമത്തിനുള്ള പുരസ്കാരം മനോരമ ഒാൺലൈൻ ഏറ്റുവാങ്ങി. സെക്രട്ടേറിയറ്റിലെ പിആർ ചേംബറിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പുരസ്കാരം വിതരണം ചെയ്തു. മനോരമ ഒാൺൈലനിനുവേണ്ടി എസ്. ശരത് കുമാർ പുരസ്കാരം ഏറ്റുവാങ്ങി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. 

ഡിപിഐ മോഹൻ കുമാർ, അഡീഷണൽ ഡിപിഐ ജെസി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കലോൽസവ മാനുവൽ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും കഴിഞ്ഞ കലോൽസവത്തിന്റെ വരവു ചിലവ് കണക്കുകൾ ഉടൻ തന്നെ വ്യക്തമാക്കുമെന്നും മന്ത്രി രവീന്ദ്രനാഥ് അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.