Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെല്ലുവിളിക്കരുത്, യുഎസിനെ ചാരമാക്കാനുള്ള കരുത്തുണ്ട്: കിം ജോങ് ഉൻ

KOREA-NORTH

സോൾ∙ യുദ്ധഭീഷണി മുഴക്കുന്ന ഉത്തര കൊറിയയെ വരുതിക്കു നിർത്താൻ യുഎസ്, സഖ്യകക്ഷികളുടെയും ചൈനയുടെയും പിന്തുണ തേടുന്ന സാഹചര്യത്തിൽ നിലപാടിൽ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി കിം ജോങ് ഉൻ. ഉത്തര കൊറിയയെ പ്രകോപിപ്പിക്കരുതെന്നും നിമിഷങ്ങൾക്കുള്ളിൽ യുഎസിനെ ചാരമാക്കാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന അവകാശവാദവുമായി കിം ജോങ് ഉൻ ആണ് രംഗത്തെത്തിയത്.

North Korea

ഉത്തര കൊറിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ റഷ്യയും ചൈനയും സൈനികരെ വിന്യസിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് യുഎസിന് ശക്തമായ താക്കീതുമായി കിം ജോങ് ഉൻ രംഗത്തെത്തിയത്. വെല്ലുവിളിക്കരുതെന്നും ഏതു വെല്ലുവിളികളും നേരിടാൻ സൈന്യം സജ്ജമാണെന്നും കിം ജോങ് ഉൻ പറഞ്ഞു. ഉത്തര കൊറിയയുടെ അണുവായുധ ശേഖരം ലക്ഷ്യമാക്കി യുഎസ് ആക്രമണം അഴിച്ചുവിട്ടാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നതിനാൽ മുൻകരുതലുകളും മുന്നറിയിപ്പുമായി റഷ്യയും രംഗത്തുണ്ട്.

North Korea Founder's Birthday

ഉത്തര കൊറിയയെ സാമ്പത്തിക, നയതന്ത്ര സമ്മർദ്ദത്തിലാക്കുമെന്ന യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസിന്റെ പ്രസ്താവന കിം ജോങ് ഉന്നിനെ വല്ലാതെ പ്രകോപിച്ചിട്ടുണ്ടെന്നുള്ളതിന്റെ തെളിവാണ് യുഎസിനെതിരെയുള്ള മുന്നറിയിപ്പ്. നിരന്തരം മിസൈൽ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തര കൊറിയയെ പരാജയപ്പെടുത്താൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു പെൻസിന്റെ പ്രസ്താവന. യുഎസ് സൈനിക നടപടി സ്വീകരിച്ചാൽ അണുവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയൻ മന്ത്രി ഹാനും വ്യക്തമാക്കിയിരുന്നു.

nuclear-north-korea
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.