Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്ധ്രയിൽ കർഷകരുടെ സമരവേദിയിലേക്ക് ലോറി ഇടിച്ചുകയറി: 20 മരണം

Lorry Accident ആന്ധ്രപ്രദേശിലെ ചിറ്റൂരിലുണ്ടായ അപകടത്തിന്റെ ദൃശ്യം

വിജയവാഡ∙ ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ കർഷകർ നടത്തിവന്ന സമരത്തിനിടയിലേക്ക് ലോറി ഇടിച്ചുകയറി 20 പേർ മരിച്ചു. 15 ഓളം പേർക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ലോറി വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ചിലർ ലോറിയുടെ ടയറിനടിയിൽപ്പെട്ടും മറ്റുള്ളവർ പോസ്റ്റു തകർന്നുണ്ടായ വൈദ്യുതാഘാതത്തിലുമാണ് മരിച്ചതെന്ന് തിരുപ്പതി എസ്പി ജയലക്ഷ്മി അറിയിച്ചു.

യെർപെ‍ഡു എന്ന സ്ഥലത്ത് പൊലീസ് സ്റ്റേഷനു മുന്നിലാണ് അപകടമുണ്ടായത്. സിഐക്കും എസ്ഐക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. മുനഗലപാലം ഗ്രാമവാസികളാണ് മരിച്ചവരിൽ അധികവും. ഗ്രാമത്തിൽനിന്ന് അനധികൃതമായി മണൽ കയറ്റി അയയ്ക്കുന്നതിനെതിരെ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി എത്തിയവരായിരുന്നു ഗ്രാമീണർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.