Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാപ്പാത്തിച്ചോലയിലേത് ക്രിസ്തുവിന്റെയല്ല, സമ്പന്നരുടെ കുരിശ്: ബിനോയ് വിശ്വം

binoy-viswam

തിരുവനന്തപുരം∙ കുരിശു തകർക്കുന്നതാണോ എൽഡിഎഫിന്റെ നയമെന്ന കേരള കാത്തലിക് ബിഷപ്പ് കൗൺസിലി (കെസിബിസി)ന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. കയ്യേറ്റക്കാർക്കു മറയായി കുരിശു നൽകുന്നതാണോ കെസിബിസിയുടെ നയം? കയ്യേറ്റങ്ങൾക്ക് നേതൃത്വം നൽകലാണോ ജീസസിന്റെ സ്പിരിറ്റ്? പാപ്പാത്തിച്ചോലയിലേത് ക്രിസ്തുവിന്റെയല്ല, സമ്പന്നരുടെ കുരിശാണ്. വൻകിട കൈയേറ്റ മാഫിയക്ക് മറയാക്കാൻ കുരിശ് കടം കൊടുക്കുന്നത് കെസിബിസി നയമാണോയെന്നും ബിനോയ് വിശ്വം ചോദിച്ചു.

ഇക്കാര്യത്തിൽ ആദരണീയനായ സൂസെപാക്യം പിതാവും യാക്കോബായ സഭയിലെ കുറിലോസ് തിരുമേനിയും സീറോ മലബാർ സഭാ വക്താക്കളും പറഞ്ഞത് കൈയേറ്റങ്ങളോടുള്ള വിശ്വാസികളുടെ നിലപാടാണെന്നു ജനങ്ങൾ വിശ്വസിക്കുന്നു. ഭൂമിയെ നമ്മുടെ പൊതു ഭവനം എന്നു വിളിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പാരിസ്ഥിതിക നിലപാട് കൈയേറ്റത്തിന്റെ കൂട്ടുകാരോടുള്ള മറുപടിയാണെന്നും അദ്ദേഹം പറയുന്നു.

പാപ്പാത്തിച്ചോലയിൽ സമ്പന്നരായ കൈയേറ്റക്കാർ സ്ഥാപിച്ച കുരിശ് എന്തായാലും ഗാഗുൽത്ത മലയിലേക്ക് യേശു ചുമന്ന കുരിശല്ല. തന്റെ പിതാവിന്റെ ആലയത്തെ അശുദ്ധമാക്കുന്ന അത്തരക്കാരെയാണ് ചാട്ടവാറിനാൽ അടിച്ചു പുറത്താക്കണമെന്ന് ക്രിസ്തു പറഞ്ഞത്. അതാണ് എൽഡിഎഫ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം സമൂഹമാധ്യമത്തിൽ കുറിക്കുന്നു.

കുരിശു തകർക്കുന്നത് എൽഡിഎഫ് നയമാണോ എന്ന കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഡോ.വർഗീസ് വളളിക്കാട്ടിന്റെ ചോദ്യത്തിനുള്ള മറുപടിയാണ് ബിനോയ് വിശ്വത്തിന്റേത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.