Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയ്യേറ്റങ്ങൾ കുരിശിന്റെ രൂപത്തിലായാലും ഒഴിപ്പിക്കണം: വി.എസ്. അച്യുതാനന്ദൻ

VS Achuthanandan

തിരുവനന്തപുരം∙ മൂന്നാറില്‍ കയ്യേറ്റങ്ങള്‍ കുരിശിന്‍റെ രൂപത്തിലായാലും ഒഴിപ്പിക്കേണ്ടത് തന്നെയെന്ന് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദന്‍. എല്ലാത്തരം കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം, കുരിശ് പൊളിച്ചതില്‍ ജാഗ്രത കുറവുണ്ടായെന്ന മുഖ്യമന്ത്രിയുടെ വാക്കുകളോട് വിഎസ് പ്രതികരിച്ചില്ല.

കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി മൂന്നാർ ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചു നീക്കിയതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. കുരിശ് എന്തുപിഴച്ചെന്നു ചോദിച്ച മുഖ്യമന്ത്രി, കൂടുതല്‍ ജാഗ്രത വേണ്ടിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് വിരുദ്ധ നിലപാടുമായി വിഎസ് രംഗത്തെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.