Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലം മാറുന്നതനുസരിച്ച് പ്രവർത്തനരീതിയും മാറ്റൂ: സർക്കാർ ഉദ്യോഗസ്ഥരോട് മോദി

Narendra Modi

ന്യൂഡൽഹി∙ കാലം മാറുന്നതനുസരിച്ച് പ്രവർത്തനരീതിയിലും മാറ്റങ്ങൾ കൊണ്ടുവരുവാൻ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. സർക്കാർ ഉദ്യോഗസ്ഥർ അവരുടെ ചിന്താഗതിയും പ്രവർത്തന ശൈലിയും പരിഷ്കരിക്കണം. പ്രധാനപ്പെട്ട നടപടികൾ എടുക്കുമ്പോൾ ക്രിയാത്മകമായി ചിന്തിക്കാത്തതാണ് ഇവിടെ 20–25 വർഷങ്ങളായി കാര്യമായ മാറ്റം ഇല്ലാത്തതെന്നും മോദി പറഞ്ഞു. പതിനൊന്നാമത് സിവിൽ സർവീസ് ദിനത്തിൽ ഉന്നതോദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായി ചിന്തിക്കുന്ന കീഴുദ്യോഗസ്ഥനിൽനിന്നു പോലും ഉപദേശങ്ങൾ സ്വീകരിക്കാൻ മടിക്കേണ്ട കാര്യമില്ലെന്നും മോദി പറഞ്ഞു.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തം പ്രശസ്തിക്കു വേണ്ടിയല്ല ജനന്മയ്ക്കു വേണ്ടിയായിരിക്കണം ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കേണ്ടത്. സമൂഹമാധ്യമങ്ങൾ വലിയ സാധ്യതയാണ്. നിരവധി ഉദാഹരണങ്ങളും അദ്ദേഹം നിരത്തി. പോളിയോ തുള്ളിമരുന്നിന്റെ വിതരണത്തിന്റെ തിയതികളും വിവരങ്ങളും അറിയിക്കാൻ സമൂഹമാധ്യമങ്ങൾ മെച്ചപ്പെട്ട ഉപാധിയാണ്. കൃത്യമായ ബോധവത്കരണം സമൂഹമാധ്യമങ്ങൾ വഴി നടത്താൻ സാധിക്കും. അതിനു പകരം നിങ്ങളുടെ കുട്ടിയ്ക്ക് പോളിയോ നൽകുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ട കാര്യമാണെന്ന് താൻ വിചാരിക്കുന്നില്ലെന്നും മോദി പറഞ്ഞു. തൊഴിൽ പ്രാവീണ്യം ഉത്തരവാദിത്വത്തോട് ചേർന്നു പോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെ കുറിച്ചും മോദി പരാമർശിച്ചു. താൻ പലപ്പോഴും ഉദ്യോഗസ്ഥരുമായി വിഡിയോ കോൺഫറൻസ് നടത്തുമ്പോൾ പല ഉദ്യോഗസഥരും തങ്ങൾ പങ്കെടുക്കുന്ന യോഗത്തിന്റെ ചിത്രങ്ങൾ പകർത്തുന്നതിന്റെ തിരക്കിലായിരിക്കും. ഒരേ സർക്കാരിന്റെ കീഴിലുള്ള വകുപ്പുകൾ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ കോടതിയിൽ പോരാടുന്നത് നിർഭാഗ്യകരമാണെന്നും ഉദ്യോഗസ്ഥർ ദേശീയ താത്പര്യങ്ങൾ മുൻകൂട്ടി കണ്ടു വേണം തീരുമാനങ്ങൾ എടുക്കാനെന്നും മോദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.