Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാറിലെ അനധികൃത ഭൂമി കയ്യേറ്റങ്ങൾ അന്വേഷിക്കും: കേന്ദ്ര പരിസ്ഥിതി മന്ത്രി

munnar-town

ന്യൂഡൽഹി∙ മൂന്നാറിലെ കയ്യേറ്റങ്ങൾ അന്വേഷിക്കുമെന്ന് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവേ. കയ്യേറ്റം കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. മൂന്നാറിലെ പരിസ്ഥിതിക്കാണ് മുൻഗണന നൽകുക. രാഷ്ട്രീയ വിവാദങ്ങൾക്കില്ലെന്നും ദവേ പറഞ്ഞു.

മൂന്നാർ അപകടാവസ്ഥയിലാണെന്നു കഴിഞ്ഞ ദിവസം സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി സി.ആർ. ചൗധരി റിപ്പോർട്ട് നൽകിയിരുന്നു. മൂന്നാറിൽ പച്ചപ്പു കുറയുന്നത് അപകടകരമായ സൂചനയാണ്. പരിസ്ഥിതിലോല പ്രദേശങ്ങളിലെ സര്‍ക്കാര്‍ഭൂമി കൈയേറി നിര്‍മിച്ചിരിക്കുന്ന വന്‍കിട കെട്ടിടങ്ങള്‍ ഭാവിയില്‍ അപകടങ്ങള്‍ക്കു കാരണമാകും. മണ്ണിടിച്ചില്‍, പാറ അടര്‍ന്നുവീഴല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ സംഭവിക്കാവുന്ന മേഖലകളാണ് മൂന്നാറിലധികവും. കൈയേറ്റങ്ങള്‍ ഏതു പാര്‍ട്ടിക്കാര്‍ നടത്തിയാലും നിയമവിരുദ്ധമാണ്. ഇതു തടയേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും റിപ്പോർട്ട് കൈമാറിയിരുന്നു. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളും വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സന്ദർശനവേളയിൽ അദ്ദേഹം അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.