Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തിവച്ചേക്കും; സർവകക്ഷിയോഗം വിളിക്കാനും ധാരണ

Munnar Encroachment മൂന്നാറിലെ പാപ്പാത്തിച്ചോലയിൽ അനധിക‍ൃതമായി സ്ഥാപിച്ച ഷെഡ് പൊളിച്ചുനീക്കുന്നു.

തിരുവനന്തപുരം∙ ഇടതുമുന്നണിയിലടക്കം വിരുദ്ധ അഭിപ്രായങ്ങൾ രൂപപ്പെട്ട സാഹചര്യത്തിൽ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവച്ചേക്കും. പ്രശ്നം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കാനും എൽഡിഎഫിൽ ധാരണയായി. സഭാ മേലധ്യക്ഷന്മാരുടെയും മാധ്യമപ്രവർത്തകരുടെയും യോഗവും വിളിക്കും. തുടർനടപടികൾ എന്തായിരിക്കണമെന്ന് ഇതിനുശേഷം തീരുമാനിക്കും.

അതേസമയം, ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ സ്ഥാപിച്ചിരുന്ന കുരിശ് നീക്കിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന നിലപാട് ഇടതുമുന്നണി യോഗത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. സർക്കാരിനെ അറിയിക്കാതെ കുരിശ് പൊളിച്ചത് ശരിയായില്ലെന്നും പിണറായി പറഞ്ഞു. അതേസമയം, നടപടിക്രമം പാലിച്ചാണ് കുരിശുനീക്കിയതെന്ന നിലപാടാണ് സിപിഐ യോഗത്തിൽ സ്വീകരിച്ചത്. ഉദ്യോഗസ്ഥർ ചെയ്തത് ശരിയായ കാര്യമാണെന്നും സിപിഐ നേതാക്കൾ പറഞ്ഞു.

മൂന്നാർ പ്രശ്നം വഷളാക്കരുതെന്ന് വി.എസ്.അച്യുതാനന്ദനും നിലപാടെടുത്തു. കയ്യേറ്റമൊഴിപ്പിക്കലുമായി യോജിച്ചു മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും വിഎസ് യോഗത്തിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.