Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒപിഎസ് – ഇപിഎസ് ഏകദേശധാരണ; സമവായ ചർച്ചകൾ ചൂടുപിടിക്കുന്നു

Panneerselvam, Edappadi Palanisamy ഒ. പനീർസെൽവം, എടപ്പാടി കെ. പളനിസാമി

ചെന്നൈ∙ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി വിഭാഗവുമായി ചർച്ചകൾ നടത്തുന്നതിനുള്ള സംഘത്തെ പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം. മുൻമന്ത്രി കെ.പി.മുനുസ്വാമി, മഫോയ് പാണ്ഡ്യരാജൻ, വി.മൈത്രേയൻ എന്നിവരടങ്ങുന്ന സംഘമാണ് ചർച്ച നടത്തുക. നേരത്തെ പനീർസെൽവം വിഭാഗവുമായി ചർച്ച നടത്തുന്നതിന് ഏഴംഗ സംഘത്തെ പളനിസാമി നിയോഗിച്ചിരുന്നു. രാജ്യസഭാ എംപി ആർ.വൈദ്യലിംഗം, മന്ത്രിമാരായ സി.ശ്രീനിവാസൻ, കെ.എ.സെങ്കോട്ടൈയ്യൻ, ഡി.ജയകുമാർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

അണ്ണാ ഡിഎംകെയിൽ സമവായത്തിനു ധാരണയായതായി നേരത്തെ റിപ്പോർട്ടുകളുണ്ടാിരുന്നു. ഒ പനീർസെൽവം വിഭാഗത്തിന്റെ ആവശ്യങ്ങൾ എല്ലാം തന്നെ പരിഗണിക്കാൻ എടപ്പാടി പളനിസാമി വിഭാഗം തയാറായതോടെയാണ് അനിശ്ചിതത്വത്തിനു വിരാമമായത്. എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി തുടരാനും ഒ പനീർശെൽവത്തെ ജനറൽ സെക്രട്ടറിയാക്കാനും ധാരണയായെന്നായിരുന്നു സൂചന. ശശികല, ടി.ടി.വി. ദിനകരൻ എന്നിവരുമായുള്ള ബന്ധം ഉപേക്ഷിക്കാനും ഇരുവരുടെയും രാജി എഴുതി വാങ്ങിക്കാനും ധാരണയായിട്ടുണ്ട്.

ശശികലയേയും ദിനകരനേയും പുറത്താക്കിയെന്ന് അണ്ണാ ഡിഎംകെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നുവെങ്കിലും സാങ്കേതികമായി ഇപ്പോഴും ഇരുവരും പാർട്ടി നേതാക്കൾ തന്നെയാണ്. ഈ സാഹചര്യത്തിലാണ് ഇവരുടെ കയ്യില്‍നിന്നു രാജി എഴുതിവാങ്ങാൻ തീരുമാനിച്ചത്. പാർട്ടിയിൽനിന്നു പുറത്താക്കിയെന്ന വാർത്ത ദിനകരൻ നേരത്തെ തള്ളിയിരുന്നു.

ലയനചർച്ച തുടങ്ങുന്നതിനു പനീർസെൽവം മുന്നോട്ടുവച്ച ഉപാധി അംഗീകരിച്ചാണ് മന്നാർഗുഡി സംഘത്തെ പളനിസാമി വിഭാഗം തള്ളിപ്പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.