Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ പാപ്പാത്തിച്ചോലയില്‍ കുരിശു പൊളിച്ചത് അധാര്‍മികം: യുഡിഎഫ്

Pappathichola - Munnar മൂന്നാറിലെ കയ്യേറ്റ ഭൂമിയിൽ നിർ‌മിച്ച കുരിശ് പൊളിച്ചു നീക്കുന്നു. (ടിവി ചിത്രം)

‌തിരുവനന്തപുരം ∙ മൂന്നാർ പാപ്പാത്തിച്ചോലയില്‍ കുരിശു പൊളിച്ചത് അധാര്‍മികമെന്ന് യുഡിഎഫ്. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുന്നണി എതിരല്ല. എന്നാല്‍ വിശ്വാസികള്‍ക്ക് മനഃപ്രയാസമുണ്ടാക്കുന്ന രീതിയിലാണ് അതു നടത്തിയത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്ന വാദം ആരും വിശ്വസിക്കില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ മുന്നണിയോഗത്തിനുശേഷം പറഞ്ഞു.

അതിനിടെ, മുന്നണിയില്‍ ആലോചിക്കാതെ കെ.എം. മാണിയെ തിരിച്ചുവിളിച്ച കെപിസിസി ഇടക്കാല പ്രസിഡന്റ് എം.എം. ഹസനു നേരെ യുഡിഎഫ് യോഗത്തില്‍ വിമര്‍ശനമുണ്ടായി. ജനതാദള്‍ യുണൈറ്റഡ് പ്രതിനിധികളാണ് ഹസനെതിരെ തിരിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.