Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനു തക്ക മറുപടി നൽകാൻ സൈന്യം സുസജ്ജം: അരുൺ ജയ്റ്റ്ലി

Arun-Jaitley നിയന്ത്രണരേഖ സന്ദർശിച്ച പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലി ഇന്ത്യൻ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു

ശ്രീനഗർ∙ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുന്ന പാക്കിസ്ഥാന് ഇന്ത്യ തക്കതായ മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്‍ലി. നിയന്ത്രണരേഖയിൽ സന്ദർശനം നടത്തിയ ശേഷമാണ് പാക്കിസ്ഥാന് ജയ്റ്റ്ലി മുന്നറിയിപ്പു നൽകിയത്.

ഏതുതരത്തിലുള്ള കടന്നുകയറ്റവും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണ്. സേനയുടെ തയാറെടുപ്പിനും അഭിനിവേശത്തിനും അഭിനന്ദനം. ഒരുവിധ കടന്നുകയറ്റവും അനുവദിക്കില്ലെന്നതിൽ സൈന്യത്തിന് ആത്മവിശ്വാസമുണ്ട്– ജയ്റ്റ്ലി പറഞ്ഞു. ഏതുതരത്തിലുള്ള തിരിച്ചടിക്കും സൈന്യം സജ്ജമാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

ഹുറിയത്ത് ഉൾപ്പെടെയുള്ള ഭീകരസംഘടനകളാണ് ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്നതിനു പണം ചെലവഴിക്കുന്നത്. യുവാവിനെ മനുഷ്യകവചമാക്കി സൈന്യം വാഹനത്തിനു മുന്നിൽ കെട്ടിയിട്ടെന്ന ആരോപണത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.