Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാതി പറയാൻ വിളിച്ച വിദ്യാർഥിക്ക് കെഎസ്ഇബി ജീവനക്കാരന്റെ തെറിയഭിഷേകം

Electricity Office

പെരുമ്പാവൂർ∙ വൈദ്യുതി മുടങ്ങിയെന്നു പരാതിപ്പെടാൻ ഫോണിൽ‌ വിളിച്ച ഡയാലിസിസ് രോഗിയുടെ മകനായ വിദ്യാർഥിക്കു കെഎസ്ഇബി ജീവനക്കാരന്റെ അസഭ്യവർഷം. പെരുമ്പാവൂർ വളയൻചിറങ്ങര കെഎസ്ഇബി ഓഫിസിലെ ജീവനക്കാരനാണ് ഉപഭോക്താവിനോടു മോശമായി പെരുമാറിയത്.

പുല്ലുവഴി സ്വദേശി വൃക്കരോഗിയായ ബിജുവിന് ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം നാലു മണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയതിനെപ്പറ്റി പരാതി പറയാനാണ് മകൻ കെഎസ്ഇബി ഓഫിസിലേക്കു വിളിച്ചത്. ഫോണെടുത്ത ജീവനക്കാരൻ ആദ്യം മര്യാദയോടെയാണ് സംസാരിച്ചത്. പക്ഷെ പെട്ടെന്നു മട്ടുമാറി.

പ്രദേശത്തു പോസ്റ്റിൽ വണ്ടിയിടിച്ചതാണെന്നും വിശ്വംഭരൻ എന്നയാളെ വിളിച്ചാൽ മതിയെന്നും ജീവനക്കാരൻ പറയുന്നുണ്ട്. വിശ്വംഭരന്റെ നമ്പർ കയ്യിലില്ലെന്നു പ്രതികരിച്ചപ്പോൾ ഭാവം മാറിയ ജീവനക്കാരൻ കേട്ടാലറയ്ക്കുന്ന തെറിവിളി തുടങ്ങുകയായിരുന്നു. നട്ടപ്പാതിരായ്ക്കു നമ്പ‍ർ പറഞ്ഞുതരാലണോ എന്റെ പണിയെന്നു ചോദിച്ചാണ് കുട്ടിയുടെ വീട്ടുകാരെ വരെ അധിക്ഷേപിച്ചു കൊണ്ടു ചീത്തവിളിച്ചത്. അസഭ്യസംഭാഷണത്തിന്റെ കെഎസ്ഇബി ജീവനക്കാരന്റെ ഫോൺ റെക്കോഡു വീട്ടുകാർ പുറത്തുവിട്ടു.

പൊലീസിലും കെഎസ്ഇബി കസ്റ്റമർ കെയറിലും പരാതി നൽകി. ജീവനക്കാരനെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.