Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ ട്രാക്കിൽ കല്ല്: മാവേലിക്കരയിൽ ട്രെയിൻ അരമണിക്കൂർ പിടിച്ചിട്ടു

Train Representational Image

മാവേലിക്കര∙ റെയിൽവേ ട്രാക്കിൽ കല്ലു കണ്ടതിനെ തുടർന്നു തിരുവനന്തപുരം–ചെന്നൈ മെയിൽ മാവേലിക്കര സ്റ്റേഷനു തെക്കുവശത്തു പുല്ലംപ്ലാവിനു സമീപം അരമണിക്കൂറോളം പിടിച്ചിട്ടു. വെള്ളിയാഴ്ച വൈകിട്ടു അഞ്ചിനു കായംകുളത്തെത്തി യാത്ര തുടർന്ന ട്രെയിനാണു പിടിച്ചിട്ടത്.

വൈകിട്ടു 4.45നാണു സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരത്തിനുള്ള പരശുറാം എക്സ്പ്രസിലെ യാത്രക്കാരനായ യുവാവ് മാവേലിക്കരയ്ക്കും ഈരേഴ ലെവൽക്രോസിനും ഇടയിൽ കോട്ടയത്തേക്കുള്ള ട്രാക്കിൽ കല്ലു കണ്ടെന്നു കായംകുളം റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. തുടർന്നു വേഗത കുറച്ചു പോകാൻ തിരുവനന്തപുരം–ചെന്നൈ മെയിലിനു നിർദ്ദേശം നൽകി.

പുല്ലംപ്ലാവിനു സമീപം ട്രാക്കിൽ കല്ല് ഇരിക്കുന്നതു എൻജിനിലുള്ളവർ കണ്ടു ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. കല്ലു മാറ്റിയ ശേഷമാണു ട്രെയിൻ മാവേലിക്കര സ്റ്റേഷനിൽ എത്തിയത്. പരിശോധനകൾക്കു ശേഷം 15 മിനിട്ടു കൂടി കഴിഞ്ഞാണു ചെന്നൈ മെയിൽ മാവേലിക്കരയിൽനിന്നും യാത്ര പുനരാരംഭിച്ചത്. റെയിൽവേ സംരക്ഷണ സേന അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.