Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം പെൺകുട്ടിയെ ട്രെയിനിൽനിന്നു വലിച്ചെറിഞ്ഞു

Train - Representational image

പട്ന∙ കൂട്ടമാനഭംഗത്തിന് ഇരയാക്കിയശേഷം ട്രെയിനിൽനിന്നു വലിച്ചെറിയപ്പെട്ട പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ. ദക്ഷിണ ബിഹാറിലെ ലഖിസരായ് ജില്ലയിലാണ് സംഭവം. സുഹൃത്തിനെ കാണാൻ പോകുമ്പോൾ പതിനാറുകാരിയായ പെൺകുട്ടിയെ ആറുപേർ ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.

പിന്നീട് കൂട്ടമാനഭംഗത്തിന് ഇരയാക്കിയശേഷം ഒരു ലോക്കൽ ട്രെയിനിൽ കയറ്റുകയും വഴിയിൽ വലിച്ചെറിയുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ പിറ്റേദിവസം ട്രാക്കിൽനിന്നാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള മറ്റുള്ളവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.

അതേസമയം, പെൺകുട്ടിക്ക് ആവശ്യമായ വൈദ്യസഹായം ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഗുരുതരാവസ്ഥയിൽ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച പെൺകുട്ടിയെ ബെഡ് ഇല്ലെന്നു പറഞ്ഞ് അഡ്മിറ്റ് ചെയ്യാൻ വൈകിയെന്നു കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടൻതന്നെ അറസ്റ്റു ചെയ്യണമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിർദേശിച്ചു. പ്രതികളിൽ ഒരാളുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.