Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവം: പെൺകുട്ടി വീട്ടുതടങ്കലിലെന്ന് കാമുകൻ

sreehari-ganeshanda-theerthapada-swamy

തിരുവനന്തപുരം∙ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടി വീട്ടുതടങ്കലിലാണെന്ന് കാമുകൻ അയ്യപ്പദാസ്. പെൺകുട്ടിയെ കാണുന്നില്ലെന്നു കാട്ടി അയ്യപ്പദാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. സംഭവത്തിൽ കോടതി പൊലീസിനോട് വിശദീകരണം തേടി.

സുഹൃത്തായ അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് പെൺകുട്ടി ഗംഗേശാനന്ദയുടെ അഭിഭാഷകനോട് വെളിപ്പെടുത്തുന്നതിന്റെ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗംഗേശാനന്ദയോട് അയ്യപ്പദാസിനു വൈരാഗ്യമുണ്ടായിരുന്നു. കട്ടിലിന് അടിയിലോ മറ്റോ ഒളിച്ചിരുന്നു താൻ തന്നെ അതു ചെയ്യാമെന്നാണ് അയ്യപ്പദാസ് ആദ്യം പറഞ്ഞത്. പിന്നീട് തന്നോടു ചെയ്യാൻ നിർദേശിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞിരുന്നു. ഗംഗേശാനന്ദയുമായി കുടുംബത്തിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അയ്യപ്പദാസിന് അറിയാമായിരുന്നു. ഗംഗേശാനന്ദ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് അയ്യപ്പദാസ് ഈ കൃത്യത്തിനു തന്നെ പ്രേരിപ്പിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

അയ്യപ്പദാസും മറ്റും നടത്തിയ ഗൂഢാലോചനയിലാണു സംഭവം ഉണ്ടായതെന്നു വ്യക്തമാക്കുന്ന പെൺകുട്ടിയുടെ കത്തും കഴിഞ്ഞദിവസം അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിരുന്നു. അയ്യപ്പദാസ്, മനോജ് മുരളി, അജിത് കുമാർ എന്നിവർ ചേർന്നുള്ള പദ്ധതിയാണെന്നും പെൺകുട്ടിയുടേതെന്നു പറഞ്ഞ കത്തിൽ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.