ADVERTISEMENT

ന്യൂഡൽഹി∙ മലിനീകരണം തടയുന്നതിനു നൂതനമായ ആശയങ്ങൾ നൽകാൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു സുപ്രീം കോടതി. ഇതു നിർദേശമല്ല, അപേക്ഷയാണെന്നും കോടതി വ്യക്തമാക്കി. ‘മന്ത്രിയുടെ കൈവശം നൂതനമായ ആശയങ്ങൾ ഉണ്ട്. തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള ആളെന്ന നിലയ്ക്കു കോടതിയിൽ വന്ന് ഞങ്ങളെ സഹായിക്കാൻ അദ്ദേഹത്തോട് അഭ്യർഥിക്കുന്നു.’ – ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച സർക്കാർ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സമർപ്പിച്ച ഹർജി പരിഗണിക്കവെയാണു കോടതിയുടെ പ്രസ്താവന. ഇതു രാഷ്ട്രീയമായി വിലയിരുത്തപ്പെടുകയില്ലേ എന്ന സർക്കാർ അഭിഭാഷകന്റെ സംശയത്തിനു ഇതു നിർദേശമല്ലെന്നും അഭ്യർഥനയാണെന്നും മന്ത്രിയെ കൊണ്ടുവരാൻ ശ്രമിക്കണമെന്നും കോടതി പറഞ്ഞു. ഹർജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഹാജരായത്. ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്സിഡി നൽകുന്നതിനായി പെട്രോൾ, ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽനിന്നു പ്രത്യേക തുക ഈടാക്കാമെന്ന് പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു.

പടക്കങ്ങൾ ഉൾപ്പെടെയുണ്ടാക്കുന്ന മലിനീകരണം ഒരു പ്രത്യേക സമയത്തു മാത്രമാണ്. മലിനീകരണത്തിന്റെ പ്രധാന കാരണം വാഹനങ്ങൾ തന്നെയാണ്. അതുകൊണ്ടു തന്നെ ഈ പ്രശ്നം സമഗ്രമായി പരിഗണിക്കേണ്ടതുണ്ടെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കോടതി മുൻപിലുള്ള മറ്റു പല വിഷങ്ങളിൽ ഒന്നു മാത്രമാണ്. അതുകൊണ്ടു തന്നെ ഇതെല്ലാം ഒരുമിച്ചു പരിഗണിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച പ്രതികരണം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു.

English Summary: Nitin Gadkari Has "Innovative Ideas": Supreme Court On Tackling Pollution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com